കൊല്‍ക്കത്ത: തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

Subscribe Us:

ഇവരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മാറ്റില്ലെന്നും സ്റ്റാഫ് അംഗങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വി.എസ് വ്യക്താക്കി. പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്ചയിലാണ് വി.എസ് ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്കെതിരെ പാര്‍ട്ടിതലത്തില്‍ അന്വേഷണം പോലും നടത്തിയിട്ടില്ലെന്നും എന്നാല്‍ തന്റെ പേഴ്‌സനല്‍ സ്റ്റാഫംഗങ്ങള്‍ക്കെതിരായ നടപടിക്ക് സംസ്ഥാന സമിതി അനാവശ്യ തിടുക്കം കാണിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം സഹായി സുരേഷ് കൊല്‍ക്കത്തയിലെത്താത്തത് പാര്‍ട്ടി വിലക്ക് കാരണമെല്ലെന്നും വീട്ടില്‍ അത്യാവശ്യമുള്ളത് കൊണ്ടാണെന്നും വി.എസ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വി.എസിന്റെ വിശ്വസ്തരായ പഴ്‌സനല്‍ അസിസ്റ്റന്റ് എ.സുരേഷ്, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍, പ്രസ് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി തീരുമാനം പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. കേന്ദ്രകമ്മറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടാവും നടപടി പ്രഖ്യാപിക്കുക.

ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണം സംബന്ധിച്ച് താന്‍ പ്രകാശ് കാരാട്ടിന് നല്‍കിയ കത്ത് ചര്‍ച്ച ചെയ്യണമെന്ന് വി.എസ് അച്യുതാനന്ദന്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്.

എല്ലാവര്‍ക്കും വീട് , ഭൂമി തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ച് സിപിഐഎം രാജ്യ വ്യാപകമയി നടത്താനിരിക്കുന്ന പ്രക്ഷോഭത്തിനും കേന്ദ്രകമ്മറ്റി രൂപം നല്‍കും. കന്യാകുമാരി, മുംബൈ, കൊല്‍ക്കത്ത, അമൃത്‌സര്‍ എന്നിവിടങ്ങളില്‍ നിന്ന് പിബി അംഗങ്ങളുടെ നേതൃത്വത്തില്‍ ജാഥ ഉണ്ടാവും.