എഡിറ്റര്‍
എഡിറ്റര്‍
നഴ്‌സ് സമരം: മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വി.എസ്
എഡിറ്റര്‍
Wednesday 14th November 2012 2:17pm

തിരുവനന്തപുരം: തൃശൂരിലേയും കണ്ണൂരിലേയും നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

Ads By Google

മാനേജ്‌മെന്റുകളുടെ കടുത്ത ചൂഷണത്തിനിരയാകുന്ന നഴ്‌സുമാര്‍ വേതന വര്‍ധന ആവശ്യപ്പെട്ട് ആഴ്ചകളായി സമരത്തിലാണ്. നിശ്ചിത മിനിമം വേതനമെങ്കിലും നല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കര്‍ശനമായി പറയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

രണ്ടായിരവും മൂവായിരവും മാത്രം പ്രതിമാസ ശമ്പളം നല്‍കി ദിവസം പന്ത്രണ്ട് മണിക്കൂര്‍ വരെ നഴ്‌സുമാരെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നത് സര്‍ക്കാരിന്റെ ഈ നയം കാരണമാണ്.

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കുന്നതിന് ബലരാമന്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Advertisement