എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി: സര്‍ക്കാര്‍ വേണ്ടവിധം ഇടപെടുന്നില്ലെന്ന് വി.എസ്
എഡിറ്റര്‍
Thursday 24th January 2013 10:24am

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം താറുമാറാക്കിക്കൊണ്ട് കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.

Ads By Google

ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിസഭയ്ക്ക് സമയമില്ല. കെ.എസ്.ആര്‍.ടി.സി. യുടെ പ്രശ്‌നം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.

ഇത് കണ്ടുകൊണ്ടിരിക്കാന്‍ കഴിയില്ല. ജനങ്ങളെയും ജീവനക്കാരെയും ബാധിക്കുന്ന നടപടികളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി.യും സര്‍ക്കാരും പിന്മാറിയേ തീരൂ.

സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും വി.എസ് പറഞ്ഞു.

സര്‍വീസുകള്‍ കുറയ്ക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി.  എം.ഡി. കെ.ജി.മോഹന്‍ലാലിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേന്ദ്രസഹായം ലഭിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി യുടെ നില കൂടുതല്‍ ഗുരുതരമാകും. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

ഡീസല്‍വില വര്‍ധന കെ.എസ്.ആര്‍.ടി.സിയും റെയില്‍വേയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement