Categories

ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് ഉമ്മന്‍ ചാണ്ടിക്ക് കഴുത്തില്‍കെട്ടി തൂക്കി നടക്കാം: വി.എസ്

തിരുവനന്തപുരം: പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കഴുത്തില്‍ കെട്ടിത്തൂക്കി നടക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

ആന്റണിയുടെ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ രണ്ടാമനാണ് ആന്റണി. കേരളത്തില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് ആന്റണി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്.

Ads By Google

എമേര്‍ജിങ് കേരളയിലൂടെ കേരളത്തെ ഉയര്‍ത്താന്‍ നടക്കുകകയാണല്ലോ ഉമ്മന്‍ ചാണ്ടി. ആ അവസരത്തില്‍ ലഭിച്ച ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് ഉമ്മന്‍ ചാണ്ടി കഴുത്തില്‍കെട്ടി തൂക്കട്ടെ.

ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമോ എന്ന് തീരുമാനിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയാണ്. എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരുമായി മുന്നോട്ട് പോകുന്നതെന്നും വി.എസ് ചോദിച്ചു.

എ.കെ.ആന്റണി നടത്തിയ വിമര്‍ശനം യു.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആന്റണിയുടെ പ്രസ്താവന എമേര്‍ജിങ് കേരളയ്ക്കുള്ള തിരിച്ചടിയാണ്. ആത്മാഭിമാനം ഉള്ള ആളാണെങ്കില്‍ വിമര്‍ശനം കേട്ടപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ധൈര്യമില്ലെന്നാണ് ഇന്നലെ എ.കെ.ആന്റണി പറഞ്ഞത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കലവറയില്ലാത്ത പിന്തുണ ലഭിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന് അനുകൂലമല്ലെന്നും ആന്റണി കുറ്റപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനേയും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനേയും വേദിയിലിരുത്തിയായിരുന്നു യു.ഡി.എഫിനെതിരെയുള്ള ആന്റണിയുടെ കടുത്ത വിമര്‍ശനം.

പ്രതിരോധ വകുപ്പിന്റെ ബ്രഹ്മോസ് തുടര്‍പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

2006 മുതല്‍ 2011 വരെ സംസ്ഥാന സര്‍ക്കാര്‍ കലവറയില്ലാത്ത സഹായമാണ് തനിക്ക് നല്‍കിയത്. പദ്ധതികളെക്കുറിച്ച് താന്‍ കേന്ദ്രത്തിലിരുന്ന് പ്രഖ്യാപിച്ചിരുന്നതേയുള്ളൂ. അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമും മുഖ്യമന്ത്രിയായിരുന്ന വി.എസുമൊക്കെ മുന്‍കൈയെടുത്താണ് പദ്ധതികള്‍ക്ക് ഇവിടെ തുടക്കം കുറിച്ചത്. അന്നത്തെ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെ പുകഴ്ത്താന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല. എനിക്കറിയുന്ന എല്ലാ നല്ല വാക്കുകളും ഉപയോഗിച്ച് ഞാനദ്ദേഹത്തെ പുകഴ്ത്തുകയാണെന്നും ആന്റണി പറഞ്ഞു.

അതേസമയം, ആന്റണിയുടെ പരാമര്‍ശം സദുദ്ദേശപരമാണെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറയുന്നത്. ട്രേഡ് യൂണിയന്റെ അതിപ്രസരമാണ് ആന്റണിയെകൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്നും യു.ഡി.എഫില്‍ പ്രശ്‌നങ്ങളില്ലെന്നും