Categories

തച്ചങ്കരിയെ തിരിച്ചെടുക്കുന്നതിനെതിരെ വി എസ്സും പി.സി. ജോര്‍ജ്ജും

vs-achuthanandanതിരുവനന്തപുരം: ഐജി ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള യു ഡി എഫ് നീക്കം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ക്രിമിനല്‍ സ്വഭാവമുള്ളവരെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുകയാണെന്നും വി.എസ്.പറഞ്ഞു.

അതേസമയം ടോമിന്‍ ജെ. തച്ചങ്കരിയ്ക്ക് ഉടന്‍ നിയമനം നല്‍കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. തച്ചങ്കരിക്ക് നിയമനം നല്‍കിയാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും തച്ചങ്കരിയുടെ വിവാദമായ വിദേശയാത്രയ്ക്ക് തീവ്രവാദ ബന്ധമില്ലെന്നുള്ള എന്‍ഐഎ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നും ജോര്‍ജ് പറഞ്ഞു.

തച്ചങ്കരിയെ തിരിച്ചെടുക്കാനൂള്ള സര്‍ക്കാര്‍ നടപടിക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി. തൃശ്ശൂര്‍ സ്വദേശിയാണ് ഹരജി നല്‍കിയത്. കോടതി പരാതി ഫയലില്‍ സ്വീകരിച്ചു.

സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനാണ് മുന്‍ സര്‍ക്കാര്‍ തച്ചങ്കരിയെ പുറത്താക്കിയത്. വിദേശയാത്രയില്‍ തീവ്രവാദ ബന്ധമുള്ളവരുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ എന്‍ ഐ എ യും തച്ചങ്കരിക്കെതിരെ അന്വേഷണം നടത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.