തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. നഴ്‌സിങ് സമരത്തില്‍ ഉമ്മന്‍ചാണ്ടി ഇടപെടാത്തത് തിരുമേനിമാരെ പേടിക്കുന്നതിനാലാണെന്ന്‌ അച്യുതാനന്ദന്‍ പറഞ്ഞു.

Ads By Google

തിരുമേനിമാരെ കാണുമ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിക്ക് മൂത്രം പോകും, അക്കാരണത്താലാണ് നഴ്‌സിങ് സമരത്തില്‍ ഇടപെടാത്തത്. തിരു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസും പാമൊലിന്‍ കേസുകളും അട്ടിമറിച്ചതുപോലെ മാറാട് കേസും അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുകയാണ്. മാറാട് കേസില്‍ സി.ബി.ഐ അന്വേഷണം നടത്താതിരിക്കാന്‍ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതായും അച്യുതാനന്ദന്‍ ആരോപിച്ചു.

ഭൂമിദാന കേസില്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. സൈനികനായ ബന്ധുവിന് ഭൂമി നല്‍കിയത് കെ.കരുണാകരനായിരുന്നെന്നും അച്യുതാനന്ദന്‍ ആരോപിച്ചു.
സി.പി.ഐ.എം -സി.പി.ഐ തര്‍ക്കം പരിഹരിക്കുന്നതിന് കേന്ദ്രനേതാക്കള്‍ ഇടപെട്ടിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി.