Categories

Headlines

മൂന്നാര്‍: തിരുവഞ്ചൂരിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് വി എസ്

vs-achuthanandanതിരുവനന്തപുരം: മുന്‍സര്‍ക്കാരിന്റെ മൂന്നാര്‍ കൈയേറ്റം ഒഴിപ്പില്‍ ഭരണകൂടഭീകരതയാണെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.

മൂന്നാര്‍ പ്രശ്‌നത്തില്‍ സമവായത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വി എസ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

റിസോര്‍ട്ട് മാഫിയയെ സഹായിക്കാനാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. ഇപ്പോള്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിത്. ഈ കേസുകളിലെ വിചാരണ കോടതിയില്‍തന്നെ തുടരണമെന്നും മറ്റുപൊതുവായിട്ടുള്ള കേസുകള്‍ മാത്രമേ മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിടാവൂയെന്നും വി എസ് അഭിപ്രായപ്പെട്ടു.

കൈയേറ്റങ്ങളെ തരംതിരിച്ചു കാണരുതെന്നും എല്ലാ കൈയേറ്റങ്ങളും നിയമവിരുദ്ധമാണെന്ന് അംഗീകരിക്കണമെന്നും വി എസ് വ്യക്തമാക്കി
പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ പാവപ്പെട്ട കുടിയേറ്റക്കാരെയോ കൃഷിക്കാരെയോ ഇറക്കിവിടരുതെന്നും വി എസ് ആവശ്യപ്പെട്ടു.

തന്റെ അഭിപ്രായങ്ങള്‍ രേഖാമൂലം എഴുതിക്കൊടുത്തതിനുശേഷം വി എസ് യോഗത്തില്‍നിന്നും ഇറങ്ങിപ്പോന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.