v.s-achuthanandan

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായും വി.എസ് ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ.എം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.

ചില മന്ത്രിമാര്‍ക്കെതിരായി വന്ന ആരോപണങ്ങളില്‍ അന്വേഷണം നടന്നിട്ടില്ല. തട്ടിപ്പിലൂടെ ലഭിച്ച തുക ഏതു വിധത്തില്‍ വിനിയോഗിച്ചുവെന്നതിന് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും വി.എസ് ഹര്‍ജിയില്‍ പറയുന്നു.