എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി പൊട്ടന്‍ കളിച്ചു സഭയെ തെറ്റിദ്ധരിപ്പിക്കുന്നു: വി.എസ്
എഡിറ്റര്‍
Monday 17th June 2013 11:14am

v.s

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊട്ടന്‍ കളിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും വിഎസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്.

Ads By Google

നിഷ്പക്ഷമായ അന്വേഷണം നടക്കാന്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ സഹായിയായി ഡല്‍ഹിയില്‍ പോയ വ്യക്തിയാണ് തോമസ് കുരുവിള. ഇയാള്‍ ഇപ്പോള്‍ കോടീശ്വരനാണ്. ഇയാളുടെ വരുമാന ശ്രോതസ് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

തട്ടിപ്പുകാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം മുഖ്യമന്ത്രി ഔദ്യോഗിക വസതയില്‍ ഇല്ലാതിരുന്നപ്പോഴാണ് സ്റ്റാഫ് അംഗങ്ങള്‍ ഫോണ്‍ വിളിച്ചതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന വന്നതോടെ ഇതുസംബന്ധിച്ച അന്വേഷണത്തിന് പ്രസക്തി ഇല്ലാതായെന്നും പ്രതിപക്ഷം ആരോപിച്ചു.

വകുപ്പ് മന്ത്രി ഇങ്ങനെ വിശദീകരിക്കുമ്പോള്‍ പോലീസില്‍നിന്ന് മറിച്ചൊരു റിപ്പോര്‍ട്ട് എങ്ങനെ ലഭിക്കുമെന്നും പ്രതിപക്ഷം ചോദിച്ചു.

ജുഡീഷ്യല്‍ അന്വേഷണവും രാജി ആവശ്യവും തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വന്‍ ബഹളത്തോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്.

Advertisement