കേന്ദ്രത്തിലെ രണ്ടാമനായ ആന്റണിക്കെതിരെ പറയാന്‍ കൊച്ചുമാണിക്ക് എന്തവകാശമാണുള്ളത്. മുന്നണിയിലെ കാര്യത്തെപ്പറ്റി പറയാന്‍ മാണിക്ക് അവകാശമില്ല. അതിന് കഴിയുകയുമില്ല.

Ads By Google

ഘടകകക്ഷിയിലെ നേതാവെന്ന നിലയില്‍ മാത്രമാണ് മാണിക്ക് പ്രതികരിക്കാന്‍ അവകാശമുള്ളത്. അതുമാത്രമല്ല പഠനത്തിനെന്ന പേരില്‍ തച്ചങ്കരി വിദേശത്ത് പോകുന്നത് കള്ളത്തരത്തിനാണ്.

എന്‍.ഐ.എയുടെ അനുമതിയില്ലാതെയാണ് സംസ്ഥാനസര്‍ക്കാര്‍ തച്ചങ്കരിക്ക് വിദേശത്ത് പോകാന്‍ സമ്മതം നല്‍കിയത്. തച്ചങ്കരി വിദേശത്തേക്ക് പോകുന്നത് കള്ളത്തരം കാണിക്കാനാണെന്ന് എന്‍.ഐ.എ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആഭ്യന്തരമന്ത്രിക്ക് ഇത് അറിയാത്തതല്ല. എന്നിട്ടും സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. തച്ചങ്കരിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നും എന്നാല്‍ ഈ അനുമതി ഇതുവരെ കിട്ടിയിട്ടില്ല. തച്ചങ്കരിയെ പ്രീണിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.