എഡിറ്റര്‍
എഡിറ്റര്‍
ആയുധക്കടത്ത്: കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മരണം അന്വേഷിക്കണമെന്ന് വി.എസ്
എഡിറ്റര്‍
Wednesday 26th June 2013 11:51am

[nextpage title=”ആയുധക്കടത്ത്: കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മരണം അന്വേഷിക്കണമെന്ന് വി.എസ്”]


പോലീസ് ഉദ്യോഗസ്ഥനായ ഒരാളെ പാസ്‌പോര്‍ട് ഓഫീസറായി നിയമിക്കുന്നത് ഇന്ത്യയില്‍ തന്നെ ഒരു പക്ഷേ ആദ്യമായിരിക്കും. ഇയാളെ മുന്‍നിര്‍ത്തി മനുഷ്യക്കടത്തും പെണ്‍വാണിഭവും പാസ്‌പോര്‍ട്ട് തിരുത്തലും നടന്നു.


v.s-new2

തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്.

കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായ കെ.അബ്ദുള്‍ റഷീദിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ച് വന്‍ തട്ടിപ്പാണ് നടത്തിയതെന്ന് വി.എസ് പറഞ്ഞു.

Ads By Google

പോലീസ് ഉദ്യോഗസ്ഥനായ ഒരാളെ പാസ്‌പോര്‍ട് ഓഫീസറായി നിയമിക്കുന്നത് ഇന്ത്യയില്‍ തന്നെ ഒരു പക്ഷേ ആദ്യമായിരിക്കും. ഇയാളെ മുന്‍നിര്‍ത്തി മനുഷ്യക്കടത്തും പെണ്‍വാണിഭവും പാസ്‌പോര്‍ട്ട് തിരുത്തലും നടന്നു.

ആ സമയത്ത് 137 കേസുകളാണ് പാസ്‌പോര്‍ട്ട് തിരുത്തലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2012 ഡിസംബര്‍ 12 ന് കുഞ്ഞാലിക്കുട്ടി പോലീസുകാരുടെ യോഗം വിളിച്ച് കേസ് എടുത്തതിന് അവരെ ശാസിച്ചു.

16 ഉം 18 ഉം വയസ്സുള്ള പെണ്‍കുട്ടികളെ പാസ്‌പോര്‍ട്ടില്‍ വയസ് തിരുത്തി 30 വയസ് കാണിച്ച് ഹോംമേഡ് വിസയ്ക്ക് വിദേശ രാജ്യങ്ങളിലേക്ക് പെണ്‍വാണിഭത്തിനായി അയയ്ക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട് തിരുത്താനുള്ള അനുമതി നല്‍കിയത് കുഞ്ഞാലിക്കുട്ടിയാണ്. അതുപോലെ തന്നെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായ അബ്ബാസ് സേഠിന്റെ മരണവും അന്വേഷിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

[nextpage title=”അബ്ബാസ് സേഠിന്റെ മരണത്തെ കുറിച്ചുള്ള വി.എസ്സിന്റെ പരാമര്‍ശം ഇങ്ങിനെ”]

p.k kunhalikutty's  private secretaryആയുധക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഇയാള്‍ മരണപ്പടുന്നത്. ഇയാളുടെ മരണവും കേസുമായി ബന്ധമുണ്ട്. ഇത് അന്വേഷിക്കേണ്ടതാണ്.

ലൈംഗികാരോപണ കേസില്‍ പെട്ട ജോസ് തെറ്റയില്‍ രാജി വെക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ രാജി പ്രതീക്ഷിക്കുന്നതായും വി.എസ് പറഞ്ഞു.

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തന്റെയും കുടുംബത്തിനും നേരെ ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫ് സലിം രാജുമായി അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള ബന്ധം ചോദിച്ചത് വലിയ വിവാദമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

Ads By Google

നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് പോലും മറുപടി തരാതെ വഴുതി മാറുന്ന മുഖ്യമന്ത്രി കേരളത്തിലെ സാധാരണക്കാരന്റെ ചോദ്യത്തിന് എങ്ങനെ മറുപടി നല്‍കുമെന്നും വി.എസ് ചോദിച്ചു.

നിയമസഭയില്‍ എന്റെ കുടുംബത്തിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സലീം രാജിനെതിരെയുള്ള നടപടി ആരോപണങ്ങള്‍ ശരിയെന്നതിന് തെളിവാണ്. അതുകൊണ്ട് തന്നെ സലിം രാജും മുഖ്യമന്ത്രിയുമായുള്ള ബന്ധം അദ്ദേഹം പറഞ്ഞേ തീരു.

മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫിനേയും ഗണ്‍മാനേയും മുന്നില്‍ നിര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നത്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത് കൊണ്ടുവരേണ്ടതാണെന്നും വി.എസ് പറഞ്ഞു.

 

Advertisement