എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം നിലയം അപകടം, എതിര്‍ക്കണം: വി.എസ്
എഡിറ്റര്‍
Friday 4th May 2012 2:02pm

vs-achuthanandanതിരുവനന്തപുരം: കൂടംകുളം ആണവനിലയം അപകടമാണെന്നും നിലയത്തെ എതിര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍. ആണവ നിലയം വന്നാല്‍ അപകടമാണ്. ആണവ നിലയം പൊട്ടിത്തെറിച്ചാല്‍ തിരുവനന്തപുരം കരിഞ്ഞുപോകും. കൂടംകുളം സമരത്തോട് താന്‍ യോജിക്കുന്നുവെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.

കൂടംകുളത്ത് ആണവ നലയം വരുന്നതിനെതിരെ നാട്ടുക്കാര്‍ ഒന്നടങ്കം സമരത്തിലായിട്ട് മാസങ്ങളായി. അവരുടെ ആവശ്യങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് മാത്രവുമല്ല സമരക്കാരെ അടിച്ചമര്‍ത്തുകയുമാണ്. സമരം നടത്തി വരുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുക്കുന്നത്. തിരുന്നല്‍വേലി ജില്ലയിലെ അടിസ്ഥാന വര്‍ഗ്ഗമാണ് കൂടംകുളത്തിനെതിരെ സമരവുമായി രംഗത്തെുള്ളത്. സമരക്കാരെ പോലീസും സര്‍ക്കാരും ചേര്‍ന്ന് പീഡിപ്പിക്കകയാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് വി.എസ് പറഞ്ഞു. വര്‍ഗീയമായി, സമുദായങ്ങളെ തമ്മില്‍ തല്ലിക്കുന്ന യു.ഡി.എഫ് ഭരണം നിലനില്‍ക്കുന്നത് നാടിന് ആപത്താണ്. വര്‍ഗീയതയും സാമുദായികതയും നേരിടാന്‍ ഈ ഭരണകൂടത്തെ താഴെയിറക്കണം.

മത ചിന്താഗതികളില്ലാതെ, മനുഷ്യനെന്ന നിലക്ക് യോജിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം. എന്നാല്‍ എല്‍.ഡി.എഫ് വിട്ടവരെ ഇടതുമുന്നണിയില്‍ തിരികെ കൊണ്ടുവരുന്നതിനോട് എതിര്‍പ്പില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ വി.എസ് തയാറായില്ല. പിണറായിയുടെ അഭിപ്രായത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകുമെന്നും ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു കാര്യത്തിലാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

 

 

 

 

Malayalam News

Kerala News in English

Advertisement