Categories

ഗവര്‍ണ്ണറെ വിഡ്ഢിവേഷം കെട്ടിച്ചു: വി എസ്

vs-achuthanandanതിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ പേരില്‍ ഗവര്‍ണറെ വിഡ്ഢിവേഷം കെട്ടിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. പുതിയ മന്ത്രിസഭയുടെ 100 ദിന കര്‍മ്മപരിപാടിയുടെ ആവര്‍ത്തനം മാത്രമാണ് ഈ നയപ്രഖ്യാപനമെന്നും വിഎസ് പറഞ്ഞു. പതിമൂന്നാം നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിവസത്തെ കര്‍മ്മപരിപാടിയുടെ ആവര്‍ത്തനത്തിനായി ഗവര്‍ണറെ ഉപയോഗിച്ചത് അനുചിതമായി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭം കുറിച്ച പല പദ്ധതികളും ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ പേരില്‍ മേനി പറയുന്നത് അപഹാസ്യമാണ്.

എല്‍.ഡി.എഫിനെതിരെ വിലകുറഞ്ഞ രാഷ്ട്രീയകുപ്രചരണങ്ങള്‍ക്കായി ഗവര്‍ണറെ ഉപയോഗിച്ചത് അപലപനീയമാണ്.

കുറ്റാരോപിതകരായ മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. ഇവരെ പുറത്താക്കുന്നതിനുള്ള നടപടിയെടുത്തിട്ടില്ല.

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിവാദമായി നില്‍ക്കുന്ന വിഷയമാണ് സ്വാശ്രയമെഡിക്കല്‍ പ്രവേശനം. നിയമസഭയില്‍ ഇതിനെതിരെ മൗനംപാലിക്കുകയാണുണ്ടായത്. സാമൂഹ്യനീതി അട്ടിമറിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഈ സമീപനം.

മലയാളം ഒന്നാംഭാഷയും നിര്‍ബന്ധിതഭാഷയുമാക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഉത്തരവിട്ടത്. . ഇക്കാര്യം പൂഴ്ത്തിവെച്ചുകൊണ്ട് മലയാളം പ്രഥമഭാഷയാക്കാനുള്ള ശ്രമം നടത്തുമെന്ന് പറയുന്നത് ശരിയല്ല.

എല്‍.ഡി.എഫിന്റെ നേട്ടങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനം തീര്‍ത്തും അപഹാസ്യവും അപലപനീയവുമാണ്.

അതേ സമയം ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ക്ഷേമപദ്ധതികള്‍ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുന്‍മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. വികസനോന്‍മുഖമല്ലാത്ത കാഴ്ചപ്പാടാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

One Response to “ഗവര്‍ണ്ണറെ വിഡ്ഢിവേഷം കെട്ടിച്ചു: വി എസ്”

  1. vineed

    സകവീ ഇനിഎന്കിലും ഒന്ന് മിണ്ടാധിരി…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.