എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ; ശ്രീധരനെ ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുന്നെന്ന് വി.എസ്
എഡിറ്റര്‍
Saturday 20th October 2012 1:17pm

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയില്‍ ഇ.ശ്രീധരനെ ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നെന്നും വി.എസ് പറഞ്ഞു. അന്ന് ആ ചടങ്ങില്‍ നിന്നും വിട്ടുനിന്നതില്‍ വിഷമമുണ്ടെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും മാറി നിന്നത് എന്തുകൊണ്ടും നന്നായെന്ന് തോന്നുന്നെന്നും വി.എസ് പറഞ്ഞു.

Ads By Google

ഇ. ശ്രീധരനെയും ഡി.എം.ആര്‍.സിയേയും പദ്ധതി നടത്തിപ്പില്‍ നിന്ന് ഒഴിവാക്കുന്നത് മൂലം പദ്ധതി നീണ്ടുപോകുമെന്ന് മാത്രമല്ല അവിടെ അഴിമതി നടത്താനുള്ള വഴി തുറന്ന് ലഭിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ പദ്ധതി നിന്ന് പോകുമെന്നതില്‍ സംശയമില്ലെന്നും വി.എസ് പറഞ്ഞു.

എയര്‍ ഇന്ത്യ യാത്രക്കാരോട് ക്രൂരത കാണിക്കുകയാണെന്നും പണം കൊടുത്ത് യാത്രചെയ്യുന്നവരെ ശത്രുക്കളായി കാണുന്ന നിലപാടാണ് എയര്‍ ഇന്ത്യയുടേതെന്നും വി.എസ് പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ആറ് മന്ത്രിമാര്‍ കേന്ദ്രത്തിലുണ്ടായിട്ടും പ്രവാസിമലയാളികള്‍ ഇത്തരത്തില്‍ പീഢിപ്പിക്കപ്പെടുന്നതെന്നും യാത്രക്കാര്‍ക്കെതിരെയുള്ള കേസ് എത്രയും വേഗം പിന്‍വലിച്ച് അവരെ കുറ്റവിമുക്തരാക്കണമെന്നും വി.എസ് പറഞ്ഞു.

Advertisement