എഡിറ്റര്‍
എഡിറ്റര്‍
കണ്ണന്‍ ദേവന്‍ ബംഗ്ലാവുകള്‍ മുത്തൂറ്റിന് നല്‍കരുത്: വി.എസ്
എഡിറ്റര്‍
Tuesday 5th November 2013 5:53am

v.s-new2

തിരുവനന്തപുരം: മൂന്നാറിലുള്ള കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ കമ്പനി ബംഗ്ലാവുകള്‍ മുത്തൂറ്റ് ഫിന്‍ കോര്‍പ്പിന് നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ##വി.എസ് അച്യുതാനന്ദന്‍.

മുത്തൂറ്റിന് ബംഗ്ലാവ് കൈമാറാനുള്ള തീരുമാനം റദ്ദാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

കമ്പനിക്ക് മൂന്നാറില്‍ ഭൂവുടമസ്ഥാവകാശവും നിയമപരമായ പാട്ടാവകാശവും ഇല്ലാതിരിക്കെയാണ് സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള ബംഗ്ലാവുകള്‍ സ്വകാര്യഗ്രൂപ്പിന് കൈമാറുന്നത്.

നിയമം ലംഘിച്ചും ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് പരിഗണിക്കാതെയുമാണ് സര്‍ക്കാര്‍ ഒത്താശയോടെ കെ.ഡി.എച്ച്.പിയുടെ നാല് ബംഗ്ലാവുകള്‍ മുത്തൂറ്റ് ഗ്രൂപ്പിന് കൈമാറുന്നത്.

കെ.ഡി.എച്ച്.പി. നേരത്തെ ഈ ബംഗ്ലാവുകള്‍ ടൂറിസം റിസോര്‍ട്ടുകളായി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതനുസരിച്ച് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടര്‍ മൂന്നാര്‍, ദേവികുളം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ദേവികുളം പഞ്ചായത്ത് റിസോര്‍ട്ടുകളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

ഇതിനെതിരെ കെ.ഡി.എച്ച്.പി കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടൊപ്പം മൂന്നാര്‍, ദേവികുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ റിസോര്‍ട്ടുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് സ്‌റ്റേ ചെയ്യുകയും റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രമേയം വഴി കളക്ടറോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ കളക്ടര്‍ ലൈസന്‍സ് റദ്ദാക്കുകയാണ് ചെയ്തതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

Advertisement