കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കാതെ മന്ത്രിയായി ആര്യാടന്‍ തുടരുന്നത് അത്ഭുതമാണ്. പ്രതിസന്ധി മറികടക്കാന്‍ സര്‍വ്വീസ് വെട്ടിക്കുറക്കുകയോ ചാര്‍ജ് വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും.

Ads By Google

Subscribe Us:

എന്തിനാണ് ഇത്രയും നിസ്സഹായനായി ആര്യാടന്‍ ഗതാഗത മന്ത്രിയായി തുടരുന്നത്.

ലാവ്‌ലിന്‍ കേസിലെ ഇടപെടല്‍ ആരോപിക്കപ്പെട്ടതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമോ എന്ന് കേന്ദ്രകമ്മിറ്റയില്‍ അറിയാം.

എല്ലാ കാര്യങ്ങളും കേന്ദ്രകമ്മറ്റി വിശദമായി മനസ്സിലാക്കിയിട്ടുണ്ട്. എന്നെ മനസ്സിലാക്കാത്തതുകൊണ്ടാണ് കേന്ദ്രകമ്മറ്റി എനിക്കെതിരെ പറയുന്നത്. അതുകൊണ്ടാണ് എല്ലാം ഞാന്‍ പരസ്യമായി തുറന്ന് പറഞ്ഞത്.

എന്റെ അഭിപ്രായം ചോദിക്കാതെയാണ് പി കരുണാകരന്‍ റിപ്പോര്‍ട്ട് സംസ്ഥാനസമിതിക്ക് സമര്‍പ്പിച്ചത്. കൂടുതലൊന്നും പറയുന്നില്ല.