എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍: സമരം ചെയ്യുന്ന അമ്മമാരെ വി.എസ് സന്ദര്‍ശിച്ചു
എഡിറ്റര്‍
Monday 27th January 2014 12:13pm

v.s

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.

സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് സമരത്തിനായി തിരുവനന്തപുരത്തേക്ക് വരേണ്ടി വന്നതെന്നും ഇത് കടുത്ത ദു:ഖമുണ്ടാക്കുന്ന കാര്യമാണെന്നും വി.എസ് സമരക്കാരോട് പറഞ്ഞു.

സമരക്കാരുടെ കാര്യം താന്‍ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഇന്ന് തന്നെ ചര്‍ച്ചയ്ക്ക് തയ്യാറായെന്നും വി.എസ് പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ച് തയ്യാറാക്കിയ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും സമരം ഇന്ന് തന്നെ അവസാനിപ്പിക്കണമെന്നുമായിരുന്നു വി.എസിന്റെ ആവശ്യം.

Advertisement