എഡിറ്റര്‍
എഡിറ്റര്‍
വി.എസ് സൂര്യനെല്ലി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു
എഡിറ്റര്‍
Saturday 16th February 2013 1:53pm

കോട്ടയം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. സി.പി.ഐ.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം ചങ്ങനാശ്ശേരിയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു സന്ദര്‍ശനം.

Ads By Google

പെണ്‍കുട്ടിയുമായും കുടുംബാംഗങ്ങളുമായും പത്ത് മിനിട്ടോളം അദ്ദേഹം സംസാരിച്ചു. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റേയും സുഖവിവരം അന്വേഷിക്കാനാണ് വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.

സൂര്യനെല്ലി കേസില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെ കാണാന്‍ കൂടിയാണ് താന്‍ വന്നതെന്നും വി.എസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്ക് നിയമസഹായം വേണമെങ്കില്‍ നല്‍കുമെന്നും ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു വി.എസ്സിന്റെ സന്ദര്‍ശനം.

ഇതുവരെ ആരും സന്ദര്‍ശിച്ചിക്കാതിരുന്ന തങ്ങളെ ഈ അവസ്ഥയില്‍ വി.എസ് സന്ദര്‍ശിച്ചത് ഏറെ ആശ്വാസകരമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഒന്നും സംസാരിച്ചില്ലെന്നും  അദ്ദേഹം പറഞ്ഞു.

Advertisement