കണ്ണൂര്‍: ചാലയില്‍ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ച ദുരന്തസ്ഥലത്ത് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും നേതൃത്വത്തിലുള്ള സി.പി.ഐ.എം നേതാക്കള്‍ സന്ദര്‍ശനം നടത്തി.

Ads By Google

ദുരന്ത ഭൂമിയില്‍ ആദ്യമെത്തിയ പിണറായി സി.പി.ഐ.എം നേതാക്കള്‍ക്കൊപ്പം മരണമടഞ്ഞവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. പി.കെ ശ്രീമതി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിണറായിക്കൊപ്പമുണ്ടായിരുന്നു.

Subscribe Us:

പിണറായിക്ക് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ വി.എസ്, ഇന്ന് രാവിലെ മരിച്ച ഓമനയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ഓമനയുടെ രണ്ട്‌ മക്കളും ദുരന്തത്തില്‍ മരിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും മറ്റ് പ്രദേശിക നേതാക്കളും വി.എസിന് ഒപ്പമുണ്ടായിരുന്നു.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ രാവിലെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജനും ഉണ്ടായിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നവരെയും നേതാക്കള്‍ സന്ദര്‍ശിച്ചു.