Categories

ലോറന്‍സ് ഭാര്യയെ ഭ്രാന്താശുപത്രിയില്‍ തള്ളിയയാള്‍: വി.എസ്

തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സിനെതിരെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഭാര്യയെ ഭ്രാന്താശുപത്രിയില്‍ തള്ളിയ ആളാണ് ലോറന്‍സെന്ന് വി.എസ് പറഞ്ഞു.

ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകള്‍ തനിയ്ക്ക് പരാതി നല്‍കിയിരുന്നു. തന്റെ അമ്മയുടെ ജീവന്‍ അപകടത്തിലാണെന്നും അമ്മയെ രക്ഷിക്കണമെന്നും അവര്‍ എന്നോട് അപേക്ഷിച്ചു. സംഭവത്തെ കുറിച്ച് ഡോക്ടറോട് അന്വേഷിച്ചപ്പോള്‍ എല്ലാ ചെയ്യിപ്പിച്ചത് ലോറന്‍സാണെന്ന മറുപടിയാണ് ലഭിച്ചതെന്നും വി.എസ് പറഞ്ഞു.

Ads By Google

മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ പത്ത് ദിവസത്തിനകം ലോറന്‍സിന്റെ ഭാര്യയെ വിട്ടയയ്ക്കുകയായിരുന്നു. തനിക്കെതിരെ വേണ്ടാതീനം പറഞ്ഞ് കൂടുതല്‍ സത്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കരുതെന്ന് വി.എസ് ലോറന്‍സിന് മുന്നറിയിപ്പ് നല്‍കി.

പുന്നപ്ര വയലാര്‍ സമരത്തില്‍ നിന്നും ഒളിച്ചുപോയ ആളായിരുന്നു വി.എസ് എന്ന്  റിപ്പോര്‍ട്ടര്‍ ചാനല്‍ പരിപാടിക്കിടെ എം.എം ലോറന്‍സ് പറഞ്ഞിരുന്നു.

പുന്നപ്ര വയലാര്‍ സമരത്തില്‍ നിന്നും പോലീസ് വാറണ്ടിന്റെ പേര് പറഞ്ഞ് അറസ്റ്റ് ഭയന്ന് തിരിച്ചോടിയ ആളായിരുന്നു വി.എസ് എന്നും ചികിത്സയ്ക്കായി ലണ്ടനില്‍ പോയതിനെ കുറിച്ചും ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് വി.എസ് ആഞ്ഞടിച്ചത്.

ലോറന്‍സ് എത്തരക്കാരനാണെന്ന് തനിയ്ക്ക് അറിയാമെന്നും തന്നെക്കൊണ്ട് കൂടുതല്‍ ചരിത്രം പറയിപ്പിക്കരുതെന്നും വി.എസ് പറഞ്ഞു.

അതേസമയം തന്റെ ഭാര്യയ്ക്ക് മാനസികമായി അസ്വാസ്ഥ്യം ഉണ്ടെന്ന്‌ വി.എസിനും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും അറിയാമെന്നും അക്കാര്യം ഉപയോഗിച്ച് വി.എസ് തന്നെ ആക്രമിച്ചതില്‍ ദു:ഖമോ പ്രതിഷേധമോ ഇല്ലെന്നും മറിച്ച് ഇതില്‍ നിന്നും വി.എസിന്റെ സംസ്‌ക്കാരമാണ് വ്യക്തമാകുന്നതെന്നും ലോറന്‍സ് പ്രതികരിച്ചു.

വി.എസ് അച്യുതാനന്ദന്റെ പോക്ക് ശരിയല്ലെന്നും അദ്ദേഹം പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയാണെന്നും കഴിഞ്ഞ ദിവസം ലോറന്‍സ് പ്രതികരിച്ചിരുന്നു. വി.എസ് കൂടംകുളം സന്ദര്‍ശിച്ചതിനെതിരെയായിരുന്നു ലോറന്‍സിന്റെ പ്രതികരണം.

വി.എസ്സിന്റെ കൂടംകുളം യാത്ര അച്ചടക്കലംഘനമാണെന്നും യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തേയും പാവപ്പെട്ട ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ശക്തിയെ ദുരുപയോഗം ചെയ്യുന്ന നീക്കമാണ് വി.എസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ ജീവന്‍ വലിയ വിലപ്പെട്ടതാണെന്ന് കരുതുന്നത് കൊണ്ടാണ് കൂടംകുളത്ത് നിന്നും അറസ്റ്റ് വരിക്കാതെ തിരിച്ച് പോന്നതെന്നും ലോറന്‍സ് കുറ്റപ്പെടുത്തിയിരുന്നു.‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന