എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിനെ കൊലപാതകികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാനാണ് മണിയുടെ ശ്രമം: വി.എസ്
എഡിറ്റര്‍
Sunday 27th May 2012 6:36pm

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെ കൊലപാതകികളുടെ പാര്‍ട്ടിയാക്കി ചിത്രീകരിക്കുവാനാണ് സി.പി.ഐ.എം ഇടുക്കി ജില്ലാസെക്രട്ടറി എം.എം. മണിയുടെ ശ്രമമമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

മണിയുടെ പ്രസ്താവന അസത്യവും വാസ്തവവിരുദ്ധവുമാണ്. താന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന 1980 -82 കാലത്താണ് ഇടുക്കിയില്‍ മണി പറഞ്ഞ കൊലപാതകങ്ങള്‍ ഉണ്ടായത്. അന്ന് ഈ മണി പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയല്ല. അതുകൊണ്ടു തന്നെ ആധികാരികമായിട്ട് തനിക്കിത് പറയാനാവുമെന്നും വി.എസ്. ചൂണ്ടിക്കാട്ടി.

ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന, ജനനന്‍മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. അത്തരം ഒരു പാര്‍ട്ടിയെ കൊലപാതകികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാനാണ് മണിയുടെ ശ്രമം. ജനങ്ങള്‍ തികഞ്ഞ അവജ്ഞയോടെ ഇത് തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

തിരുവനന്തപുരത്ത് ഭഗത് സിങ് ഗ്രന്ഥശാലയുടെ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

Advertisement