എഡിറ്റര്‍
എഡിറ്റര്‍
വി. എസ്സിനെ പി.ബിയില്‍ നിന്നും ഒഴിവാക്കിയത് പ്രായാധിക്യം കാരണം: എം.എ ബേബി
എഡിറ്റര്‍
Tuesday 10th April 2012 7:05pm

M A Baby, CPIM Politburo member

തിരുവനന്തപുരം: വി. എസ്സിന് പ്രായമായതുകൊണ്ടാണ് പി.ബിയില്‍ നിന്നും ഒഴിവാക്കിയതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. പാര്‍ട്ടി യാതൊരു മാനദണ്ഡവുമില്ലാതെയല്ല വി.എസ്സിനെ പി.ബിയിലേക്ക് എടുക്കാതിരുന്നത്. പാര്‍ട്ടിക്ക് എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ മാനദണ്ഡങ്ങളും തത്വങ്ങളും ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വി.എസ് അച്യുതാനന്ദനെ പാര്‍ട്ടിയുടെ പരോന്നത ഘടകത്തിലേക്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി ഒരു തീരുമാനവും യാന്ത്രികമായി എടുക്കുന്നതല്ല. കാര്യങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമാണ് ഏതൊരു കാര്യത്തിലും തീരുമാനങ്ങളെടുക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് വി.എസ്സിനെ കേന്ദ്രകമ്മിറ്റിയില്‍ എടുത്തതെന്നും ബേബി വ്യക്തമാക്കി.

പ്രത്യേക പരിഗണന നല്‍കിയാണ് വി. എസിനെകേന്ദ്രകമ്മറ്റിയില്‍ നിലനിര്‍ത്തിയതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി അച്ചടക്ക ലംഘനമല്ല വി.എസിനെ പി.ബിയില്‍ പരിഗണിക്കാതിരിക്കാന്‍ കാരണമെന്നും താരതമ്യേന പ്രായം കുറഞ്ഞ നേതാക്കള്‍ക്ക് പി.ബിയില്‍ സ്ഥാനം നല്‍കുന്നതിനായാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും കാരാട്ട് പറഞ്ഞിരുന്നു. മറിച്ചുള്ള മാധ്യമപ്രചാരണങ്ങള്‍ അഭ്യൂഹം മാത്രമാണെന്നും കാരാട്ട് വ്യക്തമാക്കിയിരുന്നു.

Advertisement