എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്‍ വധത്തില്‍ വി.എസ്സിനെ കുടുക്കിയാല്‍ ശല്യം തീരുമെന്ന് ടി.കെ.ഹംസ
എഡിറ്റര്‍
Tuesday 22nd May 2012 1:01am

കോഴിക്കോട്: വി.എസ് ഒരു ശല്യമാണെന്നും ചന്ദ്രശേഖരന്‍ വധത്തില്‍ വി.എസ്സിനെ കുടുക്കിയാല്‍ ശല്യം തീരുമെന്നും  ടി.കെ.ഹംസ. മലപ്പുറം വളാഞ്ചരിയില്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹംസ.

ചന്ദ്രശേഖരന്‍ വധത്തില്‍ യു.ഡി.എഫ് സി.പി.ഐ.എം നേതാക്കളെ കുടുക്കാന്‍ ശ്രമിക്കുകയാണ്. വി.എസ് പാര്‍ട്ടിക്ക് ഒരു ശല്യമാണ്. തനിക്കത് തുറന്നു പറയാന്‍ ഒരു മടിയുമില്ല. പാര്‍ട്ടി പ്രതിസന്ധിയിലായപ്പോഴൊക്കെ വി.എസ്. പുറകില്‍ നിന്ന് കുത്തിയിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധത്തില്‍ വി.എസ്സിനെ യു.ഡി.എഫ് കുടുക്കിയാല്‍ ആ ശല്യം തീരുമെന്നും ടി.കെ. ഹംസ പറഞ്ഞു.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും അച്യുതാനന്ദന്‍ കത്തയച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദം നടക്കുന്നത്. കത്ത് അയച്ചെന്ന് മാധ്യമങ്ങള്‍ പരസ്യമാക്കിയപ്പോള്‍ കത്ത് മാധ്യമ സൃഷ്ടിയാണെന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ പ്രതികരണം. എന്നാല്‍ കത്തയച്ചുവെന്ന് പിന്നീട് വി.എസ്. തന്നെ വ്യക്തമാക്കുകയായിരുന്നു. അതിനുശേഷം പാര്‍ട്ടി ഔദ്യോഗിക നേതൃത്വം മുഴുവന്‍ വി.എസ്സിനെതിരെ തിരിഞ്ഞു.

പാര്‍ട്ടി നേതൃത്വത്തെ തങ്ങള്‍ ഒറ്റക്കെട്ടായാണ് തെരഞ്ഞെടുക്കുന്നതെന്നും അങ്ങനെയുള്ള പാര്‍ട്ടി നേതൃത്വത്തെ ആക്രമിക്കുന്നത് തങ്ങളെ ആക്രമിക്കുന്നതിന് തുല്യമാണെന്നും ഇളമരം കരീം വി.എസ്സിനെതിരെ തുറന്നടിച്ചിരുന്നു.

Advertisement