എഡിറ്റര്‍
എഡിറ്റര്‍
വി.എസും ഇ.എം.എസും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ തന്നെ രക്തസാക്ഷിയാക്കിയതാണെന്ന് ഗൗരിയമ്മ
എഡിറ്റര്‍
Sunday 12th January 2014 12:45am

gouriyamma.

തൊടുപുഴ: വി.എസ് അച്യുതാനന്ദനും ഇ.എം.എസും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് തന്നെ രക്തസാക്ഷിയാക്കുകയായിരുന്നെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ.

ഇ.എം.എസിനെതിരെ സി.പി.എമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. എന്നാല്‍ ഇതിനു വഴിവെച്ചത് വി.എസ്, സുര്‍ജിത്ത്, രണദിവെ എന്നിവരുടെ കരുക്കളാണ്. അസുഖമാണെന്നപേരില്‍ ഇ.എം.എസിനെ സുര്‍ജിത്ത് കേരളത്തിലേക്ക് വിട്ടു.

എന്നാല്‍ ആശുപത്രിയില്‍ കിടക്കാതെ എ.കെ.ജി ഭവനിലെത്തിയ ഇ.എം.എസ് സന്ദര്‍ശകരോട് സംസാരിക്കുകയും മറ്റുകാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു. വി.എസ് ആയിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറി.

ആ സമയം മന്ത്രിയായിരുന്ന തന്റെ മേല്‍ പറഞ്ഞാല്‍ അനുസരിക്കാത്തവരെന്നും അധിക പ്രസംഗിയാണെന്നുമുള്ള ആരോപണമുണ്ടായിരുന്നു. നിസാരകാരണങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് തന്നെ പടിപടിയായി പുറത്താക്കുകയായിരുന്നുവെന്നും തന്നോട് എന്തൊക്കെയോ വിരോധം തീര്‍ക്കുകയായിരുന്നുവെന്നും ഗൗരിയമ്മ പറഞ്ഞു.

യു.ഡി.എഫ് വിട്ടാല്‍ ഒറ്റക്ക് നില്‍ക്കാന്‍ ജെ.എസ്.എസിന് കഴിയും. നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ജെ.എസ്.എസിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയ സംഭവങ്ങളുണ്ട്.

യു.ഡി.എഫ് വിടണോ എന്ന് സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിക്കുമെന്നും സി.പി.ഐ.എമ്മിലേക്കോ ഇടതു മുന്നണിയിലേക്കോ പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.

Advertisement