vs-achuthanandanതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയ്‌ക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്.
യു.ഡി.എഫ് നേതാക്കളെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ വ്യാജരേഖ ചമക്കുന്നുവെന്ന് വി.എസ്. ആവര്‍ത്തിച്ചു.

പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ഡെസ്മണ്ട് നെറ്റോ ശ്രമിക്കുന്നുണ്ട്. വ്യാജരേഖ ചമച്ച് മേലാളന്‍മാരെ രക്ഷിച്ച് ഖ്യാതി നേടാനുള്ള ശ്രമമാണ് നെറ്റോ നടത്തുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ പോലീസ് വകുപ്പിന് തന്നെ അപമാനമാണെന്നും വി.എസ്. ആരോപിച്ചു.