തിരുവനന്തപുരം: പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പായ പി.സി.ജോര്‍ജ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും പരാതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത്തരമൊരു നീക്കമുണ്ടാകില്ലെന്ന് പറഞ്ഞ വി.എസ് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും പറഞ്ഞു.

അതേസമയം ആരോടും അഭിപ്രായം ചോദിച്ചല്ല കത്തെഴുതിയതെന്നും ആരൊക്കെ തള്ളിപ്പറഞ്ഞാലും പരാതിയുമായി മുന്നോട്ട് പോകുമെന്നും പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി.