എഡിറ്റര്‍
എഡിറ്റര്‍
ശുംഭനായ ഹംസയ്ക്ക് മറുപടിയില്ല:വി.എസ്
എഡിറ്റര്‍
Friday 25th May 2012 3:02pm

ഹംസയുടെ  പ്രസ്താവന ഞാന്‍ കേട്ടു. ഞാന്‍ കോലിട്ടിളക്കുന്ന ആളാണെന്നാണ് പറഞ്ഞത്. ഈ ശുംഭത്തരത്തിന് എന്തുമറുപടിയാണ് പറയേണ്ടത്.വി.എസ് വ്യക്തമാക്കി

‘ഞങ്ങളെല്ലാവരും ബഹുമാനത്തോടെ കാണുന്ന മുസഫര്‍ അഹമ്മദും എ.കെ.ജിയും മുതല്‍ ഇബിച്ചിബാവ വരെയുള്ള 32 പേരാണ് ഡാംങ്കെയുടെ ഏകാധിപത്യ ഭരണത്തെ ചോദ്യം ചെയ്തത്. അന്ന് ഞങ്ങള്‍ 32 പേരേയും വര്‍ഗവഞ്ചകരെന്ന് മുദ്രകുത്തി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഞങ്ങള്‍ 32 പേര്‍ 1962 ല്‍ കല്‍ക്കത്തയില്‍ വെച്ചാണ് സി.പി.ഐ.എമ്മിന് രൂപം കൊടുത്തത്.

കൊല്ലങ്ങള്‍ക്ക് ശേഷം ആ പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട് വെച്ച് നടത്തി. അന്ന് പത്ത് ലക്ഷം ആളാണ് അതില്‍ പങ്കെടുത്തത്. അതില്‍ ഒരാളാണ് ഈ ഹംസ. അമരാവതിയില്‍ കൃഷിക്കാരെ അമരാവതി കാടുകളിലേക്ക് അടിച്ചിറക്കിയപ്പോള്‍ മാന്യമായ നിലയില്‍ ഭൂമി നല്‍കി മാത്രമേ അവരെ ഒഴിപ്പിക്കാവൂ എന്നാവശ്യപ്പെട്ട് എ.കെ.ജി നിരാഹാര സമരം നടത്തിയിരുന്നു. അന്ന് ഹംസ ഡിസിസി പ്രസിഡന്റായിരുന്നു.

‘കാലന്‍ വന്നു വിളിച്ചിട്ടും എന്തേ പോകാത്തു ഗോപാലാ ഗോപാലാ’ എന്ന് എ.കെ.ജിക്കെതിരേ മുദ്രാവാക്യം വിളിച്ചവനാണ് ഹംസ. സി.പി.ഐ.എം വളര്‍ന്നതോടെ ഡി.സി.സിയില്‍ നിന്ന് പയ്യെ പയ്യെ പാര്‍ട്ടിയില്‍ കടന്നു വന്ന് എം.എല്‍.എയും എം.പിയും മന്ത്രിയുമായി. ഇനിയെപ്പോഴാണ് ആനുകൂല്യം കിട്ടാനെന്ന് കാത്തിരിക്കുന്നയാളാണ് ഹംസ. ഇത്തരം ആളുകളുടെ ശുംഭത്തരത്തിന് എന്ത് മറുപടി പറയാനാണ്- വി.എസ് ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Advertisement