കൊച്ചി: കെ.ബി ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന്  പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഭരണം എങ്ങനെയെങ്കിലും നിലനിര്‍ത്താനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

അവിഹിത ബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദിച്ചുവെന്ന വാര്‍ത്ത വന്നിരുന്നു. ഈ മന്ത്രി ഗണേഷ് കുമാറാണെന്നാണ് പി.സി ജോര്‍ജ് ആരോപിച്ചിരിക്കുന്നത്. അടി കിട്ടിയത് ഗണേശിന് തന്നെയെന്ന് തനിക്ക് ബോധ്യമുണ്ടെന്നും പി.സി ജോര്‍ജ്  പറഞ്ഞിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു വി.എസ് അച്യുതാന്ദന്‍.

എന്നാല്‍ അവിഹിതബന്ധ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്  പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ ആരോപണം അവിശ്വസിക്കേണ്ടതില്ലെന്നും ലോനപ്പന്‍ നമ്പാടന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

പി.സി ജോര്‍ജ് ആദ്യം നിയമസഭയിലെത്തിയപ്പോള്‍ കുഞ്ഞുമായി ഒര് സ്ത്രീ നിയമസഭയിലെത്തിയിരുന്നു. അന്ന് ഞാന്‍ ഇടപെട്ട് അവര്‍ക്ക് 2,000 രൂപ നല്‍കി പറഞ്ഞ് വിടുകയായിരുന്നും ഗൗരിയമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.