എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി മന്ത്രിയായി ആര്യാടന്‍ തുടരുന്നത് അത്ഭുതം:വി.എസ്
എഡിറ്റര്‍
Monday 18th February 2013 12:16pm

തിരുവന്തപുരം: കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കാതെ മന്ത്രിയായി ആര്യാടന്‍ തുടരുന്നത് അത്ഭുതമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

പ്രതിസന്ധി മറികടക്കാന്‍ സര്‍വ്വീസ് വെട്ടിക്കുറക്കുകയോ ചാര്‍ജ് വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സി താനെ നിന്നുപോകുമെന്ന ഗതാതഗ മന്ത്രി ആര്യാടന്‍മുഹമ്മദിന്റെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

സബ്ഡിസി ഒഴിവാക്കി മാസം തോറും ഡീസലിന് വില കൂട്ടുന്ന കേന്ദ്രത്തിന്റെ നടപടി അംഗീകരിക്കാനാകില്ല. ഡീസല്‍ വില വര്‍ധനവ് മൂലം കെ.എസ്.ആര്‍.ടി.സിക്ക് 91.5 കോടി രൂപയുടെ നഷ്ടമുണ്ടായി.

പതിനാറരക്കോടി രൂപയാണ് പ്രതിമാസ ബാധ്യത. വില വര്‍ധന തുടരുന്ന പക്ഷം 1908 കോടിയുടെ വാര്‍ഷിക നഷ്ടമുണ്ടാകും. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമായി മാറുമെന്നും ആര്യാടന്‍ പറഞ്ഞു.

എന്തിനാണ് ഇത്രയും നിസ്സഹായനായി ആര്യാടന്‍ ഗതാഗത മന്ത്രിയായി തുടരുന്നതെന്നും വി.എസ് ചോദിച്ചു.

ലാവ്‌ലിന്‍ കേസിലെ ഇടപെടല്‍ ആരോപിക്കപ്പെട്ടതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്രകമ്മിറ്റയില്‍ രണ്ടിലൊന്നറിയാം എന്നായിരുന്നു വി.എസിന്റെ മറുപടി.

എല്ലാ കാര്യങ്ങളും കേന്ദ്രകമ്മറ്റി വിശദമായി മനസ്സിലാക്കിയിട്ടുണ്ട്. എന്നെ മനസ്സിലാക്കാത്തതുകൊണ്ടാണ് കേന്ദ്രകമ്മറ്റി എനിക്കെതിരെ പറയുന്നത്. അതുകൊണ്ടാണ് എല്ലാം ഞാന്‍ പരസ്യമായി തുറന്ന് പറഞ്ഞതെന്നും വി.എസ് പറഞ്ഞു

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വി.എസ് രഹസ്യ നീക്കം നടത്തിയെന്ന് ആരോപിച്ച് പി.കരുണാകരന്‍ റിപ്പോര്‍ട്ട്  സംസ്ഥാനസമിതിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെയാണ് വി.എസിനെതിരെ നടപടിവേണമെന്ന് സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.

എന്നാല്‍ തന്റെ അഭിപ്രായം ചോദിക്കാതെയാണ് പി കരുണാകരന്‍ റിപ്പോര്‍ട്ട് സംസ്ഥാനസമിതിക്ക് സമര്‍പ്പിച്ചതെന്നാണ് വി.എസിന്റെ ആരോപണം.

Advertisement