കോഴിക്കോട്: വിവാഹമോചനം ആവശ്യപ്പെട്ട് സാഹിത്യകാരന്‍ വു ആര്‍ സുധീഷിന്റെ ഭാര്യ സിനി ഹൈക്കോടതിയെ സമീപിച്ചു. കുടുംബകോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനെത്തുടര്‍ന്നാണ് സിനി ഹൈക്കോടതിയെ സമീപിച്ചത്.

ഭര്‍ത്താവും സാഹിത്യകാരനുമായ വി ആര്‍ സുധീഷ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും വിവാഹമോചനം വേണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബകോടതി ഹരജി തള്ളിയത്.