തിരുവനന്തപുരം: എന്‍ സി പിയെ ഇടതുമുന്നണിയില്‍ എടുത്തത് വീണ്ടും ചര്‍ച്ചചെയ്യണമെന്ന് ആര്‍ എസ് പി. എന്‍ സി പിയെ മുന്നണിയിലെടുത്തതുകൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്നും ആര്‍ എസ് പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി രാമകൃഷ്ണപിള്ള പറഞ്ഞു.

കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്ന എന്‍ സി പിയെ ഇടതുമുന്നണിക്ക ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും രാമകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.