Categories

‘ആര്യാടന്‍ ആദ്യം സമരം ചെ­യ്യേണ്ടത് കോണ്‍ഗ്രസി­നകത്ത്’

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ആര്യാടന്‍ മുഹമ്മദ് എം എല്‍ എ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിനകത്താണ് ആദ്യം സമരം ചെയ്യേണ്ടതെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധ­രന്‍. കോണ്‍ഗ്രസാണ് കേ­ര­ള­ത്തില്‍ പോപ്പുലര്‍ ഫ്ര­ണ്ടിനെ സഹായിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്തി വോട്ടുകള്‍ നേടാനുള്ള ശ്രമമാണു വിവിധ കേന്ദ്രങ്ങള്‍ നടത്തുന്നത്. ഭീകരവാദ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്നും ഭീകരസംഘടനകളെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട്  പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ ഗ്രീന്‍വാലിയിലേക്കു ഈ മാസം 27നു പാര്‍ട്ടി മാര്‍ച്ച് നടത്തും. മാര്‍­ച്ചി­നെ തു­ടര്‍ന്ന് ക്രമസമാധാന പ്രശ്മുണ്ടാകുകയാണെങ്കില്‍ അതു സര്‍ക്കാര്‍ നേരിടട്ടെയെന്നും വി മുരളീധരന്‍ വാര്‍ത്താസമ്മേള­നത്തില്‍ പറ­ഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.