Administrator
Administrator
വി മുരളീധരന്‍ ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ചു
Administrator
Thursday 7th January 2010 2:07pm

v-muraleedharanകൊച്ചി: ബി ജെ പി പ്രസിഡണ്ടായി സ്ഥാനമേറ്റ വി മുരളീധരന്‍ കൊച്ചിയിലെ ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ചു. രാവിലെ പതിനൊന്നരയോടെയാണ് മുരളീധരന്‍ കൊച്ചിയിലെ എളമക്കരയിലുള്ള ആര്‍ എസ് എസ് ആസ്ഥാനത്തെത്തിയത്.

മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുനേരെ ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയ എ എന്‍ രാധാകൃഷ്ണന്‍, പി ജെ തോമസ്, എന്‍ കൃഷ്ണദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ആര്‍ എസ് എസ് ആസ്ഥാനത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പന്ത്രണ്ട് മണിയോടെ വി മുരളീധരന്‍ മടങ്ങി. ആര്‍ എസ് എസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് മുരളീധരന്‍ പ്രസിഡണ്ട് പദത്തില്‍ അവരോധിക്കപ്പെട്ടത്.

Advertisement