കോഴിക്കോട്: സംസ്ഥാനത്ത് ഇസ്‌ലാമിക ഭരണകൂടം സ്ഥാപിക്കാനാണ് പോപ്പുലര്‍ഫ്രണ്ടിന്റെ ശ്രമമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. വാചകക്കസര്‍ത്തു നടത്താതെ ഇതിനെതിരേ നടപടിയെടുക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ മതതീവ്രവാദി പ്രസ്ഥാനങ്ങള്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കിയത് സി പി ഐ എം ആണ്. ഇതിന് നേതൃത്വം നല്‍കിയ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ രാജിവയ്ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പോപ്പുലര്‍ഫ്രണ്ട് രഹസ്യമായും മുസ്‌ലിം ലീഗ് രഹസ്യമായുമാണ് മതഭരണകൂടം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പാക്കിസ്താനില്‍പോയി ഇന്ത്യന്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ലെന്ന് പ്രസ്താവന നടത്തിയ ആളാണ് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ടെന്നും വി മുരളീധരന്‍ ആരോപിച്ചു.