തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വി.എസ്സിന് ഗൗരിയമ്മയുടെ ഗതിയായിരിക്കും ഉണ്ടാവുകയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ വി.മുരളീധരന്‍ പറഞ്ഞു. വോട്ടുനേടാന്‍ നേടാനായി ഉപയോഗിച്ച ശേഷം പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം സംബന്ധിച്ച് സി.പി.ഐ.എമ്മിന്റെ നിലപാട് പിണറായി വിജയന്‍ വ്യക്തമാക്കണം. വിഷയത്തില്‍ പിണറായി ഒളിച്ചുകളിക്കുകയാണ്.

ജമാഅത്തിന്റെ വോട്ടുവേണ്ടെന്നാണ് മുഖ്യമന്ത്രി വി.എസ് അഭിപ്രായപ്പെട്ടത്. വി.എസ്സിന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.