Categories

അഴിമതിക്കാരുമായും കള്ളപ്പണക്കാരുമായും ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല: വി. മുരളീധരന്‍

കോഴിക്കോട്: അഴിമതിക്കാരുമായും കള്ളപ്പണക്കാരുമായും ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയെന്ന പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടു പുറത്തുവന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി നേതാവ് എം.ടി രമേശ് ഉള്‍പ്പെടെയുള്ളവര്‍ കോഴ വാങ്ങിയെന്ന ഗുരുതര ആരോപണങ്ങള്‍ ഉള്ള റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നു പറഞ്ഞ മുരളീധരന്‍ പാര്‍ട്ടി ഇതുമായി ഒരു ബന്ധവുമില്ലെന്നും പറഞ്ഞു. ബി.ജെ.പിയ്ക്ക് ഈ കോഴയില്‍ ഒരു പങ്കുമില്ല. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ ബി.ജെ.പിക്ക് പങ്കുള്ളതായി താന്‍ വിശ്വസിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.


Also Read: ബി.ജെ.പിയില്‍ കുംഭകോണങ്ങളുടെ കുംഭമേള; കള്ളന്‍ കപ്പലില്‍ തന്നെയെന്നും വെള്ളാപ്പള്ളി


ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദവുമായി ബന്ധപ്പെട്ട പരാതി ഒതുക്കാന്‍ ഔദ്യോഗിക നേതൃത്വം ശ്രമിച്ചെങ്കിലും വി. മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇത് ചര്‍ച്ചയാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോള്‍ വിവാദമായിരിക്കുന്ന റിപ്പോര്‍ട്ടു പുറത്തുവരുന്നതിന് തലേദിവം രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാണെങ്കില്‍ അവനെ ഒറ്റപ്പെടുത്തണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ മുരളീധരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ ഗൂഢാലോചനയുടെ ഫലമാണിത് എന്ന് വാദിച്ചു രക്ഷപ്പെടെന്നും അഴിമതിക്കാരെ സ്വന്തം പാര്‍ട്ടിയില്‍ തിരിച്ചറിഞ്ഞാല്‍ ഒറ്റപ്പെടുത്തണമെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ട് വി. മുരളീധരന്‍ പറഞ്ഞത്.

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ബി.ജെ.പി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന നേതൃത്വത്തിനു നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. കോളേജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്.

വര്‍ക്കലയിലെ എസ്.ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍. എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണകമ്മിഷന്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആര്‍. ഷാജി ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗികനേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചര്‍ച്ചയാക്കി. ദല്‍ഹിയിലുള്ള സതീശ് നായര്‍ക്ക് കുഴല്‍പ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു
ഷാജിയുടെ പരാതിയില്ലാത്ത എം.ടി രമേശിന്റെ പേരുകൂടി അന്വേഷണത്തിനിടെ കടന്നുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ രമേശ് മുഖേന കാശ് നല്‍കിയെന്നായിരുന്നു പരാമര്‍ശം. അതേസമയം ആരോപണം എം.ടി രമേശ് നിഷേധിക്കുയായിരുന്നു. പാലക്കാട് ചെര്‍പ്പുളശേരിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ഒരു ടീം തന്നെ സമീപിച്ചിരുന്നെങ്കിലും തനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ലെന്നു പറഞ്ഞ് തിരിച്ചയച്ചതായി രമേശ് പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ, കമ്മിഷന്‍ അംഗങ്ങളെപ്പറ്റിയും ലഭിച്ച പരാതികളെക്കുറിച്ചും ആര്‍. എസ് വിനോദിന് വിവരങ്ങള്‍ കിട്ടിയതും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

അതേസമയം റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്ന് ആര്‍.എസ്.എസ് നേതൃത്വത്തെ കുമ്മനം അറിയിച്ചിട്ടുണ്ട്.

വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടമയ്ക്ക് എം.ബി.ബി.എസിന് 150 സീറ്റുകള്‍ അധികമായി അനുവദിക്കാന്‍ നടത്തിയ ഇടപെടലുകളിലാണ് കേരളത്തിലെ ബി.ജെ.പിയെ വെട്ടിലാക്കിയത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൂടി വന്നതോടെ കുമ്മനം രാജശേഖരന്‍ അന്വേഷണ കമ്മീഷനെ വെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

കെ.പി ശ്രീശനും എ.കെ നസീറും ഉള്‍പ്പെടുന്ന രണ്ടംഗ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ശനിയാഴ്ച ആലപ്പുഴയില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി പരിഗണിക്കാന്‍ ഇരിക്കെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത്.

Tagged with:


മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില