എഡിറ്റര്‍
എഡിറ്റര്‍
നടിക്കും കുടുംബത്തിനും ഭീഷണി; അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നില്ലെന്നും വി. മുരളീധരന്‍
എഡിറ്റര്‍
Sunday 26th February 2017 1:23pm

കോഴിക്കോട് : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട് നടിക്കും കുടുംബത്തിനും മേല്‍ സമ്മര്‍ദ്ദവും ഭീഷണിയുമെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍.

നടി മാധ്യമങ്ങളെ കാണുന്നത് വിലക്കിയത് സത്യം പുറത്തുവരാതിരിക്കാനാണെന്നും നടിയും കുടുംബവും പറഞ്ഞ കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ കേസന്വേഷണം വെറും പ്രഹസനം മാത്രമാണ്. യഥാര്‍ത്ഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.

അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണം. ഒന്നുകില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ കോടതി നിരീക്ഷണത്തില്‍ നടത്തുകയോ വേണണെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Advertisement