തൃശ്ശൂര്‍: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തില്‍ വാക്‌പോര്. ബി.ജെ.പി നേതൃസ്ഥാനത്തില്‍ കുമ്മനം രാജശേഖരന്‍ എത്തിയതുമുതല്‍ പാര്‍ട്ടിയില്‍ അഴിമതി വര്‍ധിച്ചുവെന്ന് മുരളീധരപക്ഷം ആരോപിച്ചു.

അഴിമതി സംബന്ധിച്ച് ആറുമാസം മുമ്പ് നേതൃത്വത്തെ അറിയിച്ചെന്ന് മുരളീധരന്‍ യോഗത്തില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് കോഴ പാര്‍ട്ടിയ്ക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് ഇന്നലെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


Also Read: ദളിത് പീഡനം പുതുമയല്ലാത്തതിനാലാണോ ഫെമിനിസ്റ്റുകള്‍ മിണ്ടാതിരിക്കുന്നതെന്ന് രേഖ രാജ്


നേരത്തെ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട ചോര്‍ന്നതുമായി ബന്ധപ്പെട്ട് വി.വി രാജേഷിനെ സംഘടനാചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. കൃഷ്ണദാസ് പക്ഷവും യോഗത്തില്‍ നേതൃത്വത്തിനെതിരെ രംഗത്ത് വന്നു.

വി.വി രാജേഷിനെ സംഘടനചുമതലകളില്‍ നിന്ന മാറ്റിയതില്‍ നിന്ന് മാത്രം നടപടി ഒതുക്കരുതെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട്. അതിനിടെ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്താനിരുന്ന കേരള പദയാത്ര അടുത്ത മാസത്തേയ്ക്ക് മാറ്റിവെച്ചു.