Categories

ഇന്ധനവില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് കൊടുത്തത് തെറ്റായിപ്പോയി: വി.എം സുധീരന്‍

sudheeran

ന്യൂദല്‍ഹി : ഇന്ധനവില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് തെറ്റായിപ്പോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു

ഈ നടപടി റദ്ദാക്കി വിലനിര്‍ണയാവകാശം കേന്ദ്രസര്‍ക്കാര്‍ തിരികെ ഏറ്റെടുക്കണമെന്നും ഇദ്ദേഹം പറഞ്ഞു.

എണ്ണക്കമ്പനികള്‍ പറയുന്ന ലാഭനഷ്ടക്കണക്കുകള്‍ വിശ്വാസയോഗ്യമല്ല. ഇതിനെക്കുറിച്ച് സിഎജി ഓഡിറ്റിങ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എണ്ണക്കമ്പനികളുടെ താല്‍പര്യത്തേക്കാള്‍ ജനങ്ങളുടെ താല്‍പര്യത്തെയാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്.  പാചകവാതക വില വര്‍ദ്ധന പുനപ്പരിശോധിക്കണം.

ദല്‍ഹിയിലെ കോണ്‍ഗ്രസ് ഭരണത്തിന് വിനയായത് അമിതമായ വൈദ്യുതി ചാര്‍ജുകളും മറ്റുമാണ്.

ദല്‍ഹിയിലെ സ്വകാര്യ വൈദ്യുതിവിതരണ കമ്പനികളുടെ വരവുചെലവു കണക്കുകള്‍ പരിശോധിക്കാനുള്ള കെജ്‌രിവാളിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Tagged with: |