എഡിറ്റര്‍
എഡിറ്റര്‍
മുന്‍ കരസേന മേധാവി വി.കെ. സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നു
എഡിറ്റര്‍
Sunday 2nd March 2014 7:16am

v.k-singh

ന്യൂദല്‍ഹി: മുന്‍ കരസേന മേധാവി ജനറല്‍ വി.കെ. സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നു. ജനങ്ങളുടെ താല്‍പ്പര്യത്തെ മാനിക്കുന്ന രാജ്യത്തെ ഒരേയൊരു പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്.

രാജ്യത്ത് സ്ഥിരവും മികച്ചതുമായ ഭരണം കാഴ്ച്ച വക്കാന്‍ ബി.ജെ.പിക്കാവുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമൊ എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു വി.കെ.സിംഗിന്റെ പ്രതികരണം.

രാജ്യത്തെക്കുറിച്ചാണ് എല്ലാ സൈനികരുടെയും ചിന്ത. താന്‍ രാജ്യത്തെ സേവിക്കാന്‍ പോവുകയാണെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള സ്ഥിരതയുള്ള രാജ്യസ്‌നേഹിയായ പാര്‍ട്ടിയിലാണ് താന്‍ ചേരുന്നതെന്നും വി.കെ.സിംഗ് പറഞ്ഞു.

നിലവാരം കുറഞ്ഞ വാഹനം സൈന്യത്തിലേക്ക് വാങ്ങുന്നതിന് വേണ്ടി തനിക്ക്14 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വി.കെ സിംഗിന്റെ വെളിപ്പെടുത്തല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കൂടാതെ സൈനിക രേഖകളില്‍ തെറ്റായി പ്രായം രേഖപ്പെടുത്തിയതിന്റെ പേരിലും വി.കെ.സിംഗ് വിവാദത്തിലുള്‍പ്പെട്ടിരുന്നു. മെയ് 2012ലാണ് വി.കെ സിംഗ് വിരമിച്ചത്.

Advertisement