എഡിറ്റര്‍
എഡിറ്റര്‍
ട്രിവാന്‍ഡ്രം ലോഡ്ജ് അശ്ലീല ചിത്രമല്ല: വി.കെ പ്രകാശ്
എഡിറ്റര്‍
Thursday 11th October 2012 12:35pm

പ്രേക്ഷകരില്‍ നിന്നും മോശമല്ലാത്ത പ്രതികരണവും ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത കളക്ഷന്‍ റെക്കോഡും നേടിയ വി.കെ പ്രകാശിന്റെ ട്രിവാന്‍ഡ്രം ലോഡ്ജിനെതിരായ ആരോപണത്തിനെതിരെ സംവിധായകന്‍ രംഗത്തെത്തി.

ചിത്രത്തില്‍ കാണിക്കുന്നത് മുഴുവന്‍ അശ്ലീലമാണെന്ന ആരോപണത്തിനെതിരെയാണ് വി.കെ പ്രകാശ് രംഗത്തെത്തിയത്. സിനിമ കാണാത്തവരാണ് ചിത്രത്തെക്കുറിച്ച് മോശമായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

Ads By Google

ചിത്രത്തെ കുറിച്ച് നല്ല പ്രതികരണമാണ് ഇത്രയും ദിവസങ്ങളില്‍ ലഭിച്ചത്. അതില്‍ തന്നെ മികച്ച അഭിപ്രായം പറഞ്ഞവരില്‍ കൂടുതലും സ്ത്രീകളാണ്. കുടുംബപ്രേക്ഷകര്‍ ഒന്നിച്ചാണ് ചിത്രം കാണാന്‍ വരുന്നത്.

ഒരു കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ കഴിയാത്ത രീതിയിലുള്ള ഒന്നും ചിത്രത്തിലില്ല. സൗന്ദര്യശാസ്ത്രം മനസില്‍വച്ചുകൊണ്ട് ചെയ്ത സിനിമയാണ് ഇത്.

യഥാര്‍ഥജീവിതമാണ് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. ഗ്ലാമറസായ ഒരു രംഗവും ചിത്രത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നില്ല. പിന്നെ ചിത്രം കാണാതെ നടത്തുന്ന കുപ്രചരണങ്ങള്‍ ആ രീതിയില്‍ മാത്രമേ എടുക്കുന്നുള്ളൂവെന്നും വി.കെ പ്രകാശ് പറഞ്ഞു.

ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ ചിത്രീകരിച്ചത്. അത് എത്രത്തോളം സഭ്യമായ രീതിയില്‍ അവതരിപ്പിക്കാമോ അത്തരത്തില്‍ മാത്രമാണ് ചെയ്തിരിക്കുന്നത്.

ചിത്രം മികച്ച റിസള്‍ട്ട് തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രം ‘പോപ്പിന്‍സ്’ 30ന് തിയറ്റുകളിലെത്തുമെന്നും വി.കെ പ്രകാശ് വ്യക്തമാക്കി.

Advertisement