എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്‍ വധം: വി.കെ അജേഷ്‌കുമാര്‍ സി.പി.ഐ.എം വിട്ടു
എഡിറ്റര്‍
Thursday 10th May 2012 8:01pm

Ajesh resigned from cpim and joined RMPവടകര: ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് വി.കെ. അജേഷ്‌കുമാര്‍ പാര്‍ട്ടി വിട്ടു. ടി.പി.ചന്ദ്രശേഖരന്റെ വീട്ടില്‍ ചേര്‍ന്ന പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

എസ്.എഫ്.ഐയുടെ മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും സി.പി.ഐ.എമ്മിന്റെ ചൊറോഡ് ലോക്കല്‍ കമ്മിറ്റി മെമ്പറുമാണ് വി.കെ അജേഷ്‌കുമാര്‍. വടകര മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുകൂടിയാണ് അജേഷ്.

ചന്ദ്രശേഖരന്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും അതിനാല്‍ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍ ജീവിച്ചിരുന്നപ്പോള്‍ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേയ്ക്ക് വരാനാകാത്തതില്‍ കുറ്റബോധമാണ്ട്. ഇനി ആര്‍.എം.പിയുമായി ഐക്യപ്പെട്ടു പോകും. അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്നും ഇ നിയും ആള്‍ക്കാര്‍ പുറത്തുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Malayalam News

Kerala News in English

Advertisement