vd-satheesanതിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി,ബാലകൃഷ്ണപിള്ള വിഷയങ്ങള്‍മൂലം യു.ഡി.എഫിന്റെ രാഷ്ട്രിയമേധാവിത്വം അട്ടിമറിക്കപ്പെട്ടുവെന്ന് വി.ഡി സതീശന്‍. തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹകസമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗിന്റെ വിജയത്തിന് തൃശൂര്‍ മുതല്‍ തിരുവനന്തപുരംവരെ കനത്തവില നല്‍കിയ കോണ്‍ഗ്രസ് കെ.പി.സി.സി പ്രസിഡന്റ് മത്സരിച്ചതുമൂലമുള്ള ആശയക്കുഴപ്പം ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുന്നു. തന്നെ നായരായി ബ്രാന്റ് ചെയ്തുവെന്ന പറയേണ്ട കെ.പി.സി.സി പ്രസിഡന്റിന്റെ അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് ചില മുന്‍കരുതലുകളും ഓര്‍മകളും നല്‍കുന്നുണ്ടെന്നും ഇത് നേതൃത്വം തിരിച്ചറിയണമെന്നും സതീശന്‍ പറഞ്ഞു. 2001 ല്‍ 100 സീറ്റുകളില്‍ വിജയംനേടിയ കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലോ മന്ത്രിസ്ഥാനത്തിലോ പിഴവുകള്‍ സംഭവിച്ചിരുന്നില്ല. ഇത് യു.ഡി.എഫിന്റെ ഭരണത്തിലും പ്രകടമായിരുന്നു.

ഇത്തവണ 72 സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസിന്റേത് അപമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.