എഡിറ്റര്‍
എഡിറ്റര്‍
50 കോടിക്ക് വിലക്കയറ്റം തടയാം: സര്‍ക്കാരിന് താത്പര്യം 1 ലക്ഷം കോടിയുടെ വിമാനത്താവളം
എഡിറ്റര്‍
Wednesday 28th November 2012 9:59am

തിരുവനന്തപുരം: നിത്യോപയോഗ സാധനക്കാള്‍ക്കായി 50 കോടി രൂപ മാറ്റിവെച്ചാല്‍ വിലക്കയറ്റം തടയാമെന്നിരിക്കെ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ച് വിമാനത്താവളം നിര്‍മിക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ.

Ads By Google

മാവേലി സ്റ്റോറില്‍ അരിയും സാധനങ്ങളും ഇല്ലാത്തതിനെ കുറിച്ച് ചിന്തിക്കുന്നതിന് പകരം വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയും ആറന്മുള അണക്കര വിമാനത്താവളങ്ങളും പരിസ്ഥിതിയെ തകിടംമറിക്കും. കൃഷിക്കാരെ ആട്ടിയോടിക്കാനേ ഇത്തരം പദ്ധതികള്‍ക്ക് കഴിയൂ.

സ്വര്‍ണകച്ചവടക്കാര്‍ക്കും തുണിക്കടച്ചവടക്കാര്‍ക്കും എന്തിനാണ് സര്‍ക്കാര്‍ ഭൂമി നല്‍കുന്നതെന്ന് മനസിലാകുന്നില്ല. കാട് നശിക്കുന്നത് കൊണ്ടാണ് പുലി നാട്ടിലിറങ്ങുന്നത്.

ഇപ്പോള്‍ നടക്കുന്ന വികസനം കൊള്ളയടിക്കാന്‍ വേണ്ടിയുള്ളതാണ്. ഇതിനെ തടുക്കാന്‍ പ്രതിരോധം ശക്തമാക്കേണ്ടതുണ്ട്. പരിസ്ഥിതിയെ കുറിച്ച് പറയുന്നവരെ വികസന വിരുദ്ധരായിട്ടാണ് കാണുന്നതെന്നും സതീശന്‍ പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിന് പിന്നില്‍ വികസനമല്ല അഹങ്കാരമാണെന്ന് കവയത്രി സുഗതകുമാരി ആരോപിച്ചു. 600 കിലോമീറ്റര്‍ വിസ്തൃതിയുള്ള കേരളത്തില്‍ എന്തിനാണ് ഇത്രയും വിമാനത്താവളങ്ങളെന്ന് മനസിലാകുന്നില്ല.

ഇതിനെ എതിര്‍ക്കുന്നുവെന്ന് പറയുന്ന വി.എസ് അച്യുതാനന്ദന്‍ പോലും അനുകൂലിച്ച് ഒപ്പിട്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഒപ്പിട്ടിട്ടില്ലെന്നാണ് പറഞ്ഞത്.

ആറന്മുളയില്‍ വിമാനത്താവളം കൊണ്ടുവരാന്‍ സമ്മതിക്കില്ലെന്ന് പ്രതിഞ്ജയെടുത്തയാളാണ് വി.എസ്. പിന്നെ എങ്ങനെ അദ്ദേഹം അനുകൂലിച്ച് ഒപ്പിട്ടുവെന്ന് മനസിലാകുന്നില്ലെന്നും സുഗതകുമാരി പറഞ്ഞു.

Advertisement