നിത്യോപയോഗ സാധനക്കാള്‍ക്കായി 50 കോടി രൂപ മാറ്റിവെച്ചാല്‍ വിലക്കയറ്റം തടയാമെന്നിരിക്കെ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ച് വിമാനത്താവളം നിര്‍മിക്കാനാണ് സര്‍ക്കാരിന് താത്പര്യം.

Ads By Google

മാവേലി സ്‌റ്റോറില്‍ അരിയും സാധനങ്ങളും ഇല്ലാത്തതിനെ കുറിച്ച് ചിന്തിക്കുന്നതിന് പകരം വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാരിന് താത്പര്യം.

നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയും ആറന്മുള അണക്കര വിമാനത്താവളങ്ങളും പരിസ്ഥിതിയെ തകിടംമറിക്കും. കൃഷിക്കാരെ ആട്ടിയോടിക്കാനേ ഇത്തരം പദ്ധതികള്‍ക്ക് കഴിയൂ.

സ്വര്‍ണകച്ചവടക്കാര്‍ക്കും തുണിക്കടച്ചവടക്കാര്‍ക്കും എന്തിനാണ് സര്‍ക്കാര്‍ ഭൂമി നല്‍കുന്നതെന്ന് മനസിലാകുന്നില്ല. കാട് നശിക്കുന്നത് കൊണ്ടാണ് പുലി നാട്ടിലിറങ്ങുന്നത്.

ഇപ്പോള്‍ നടക്കുന്ന വികസനം കൊള്ളയടിക്കാന്‍ വേണ്ടിയുള്ളതാണ്. ഇതിനെ തടുക്കാന്‍ പ്രതിരോധം ശക്തമാക്കേണ്ടതുണ്ട്. പരിസ്ഥിതിയെ കുറിച്ച് പറയുന്നവരെ വികസന വിരുദ്ധരായിട്ടാണ് കാണുന്നത്.