എഡിറ്റര്‍
എഡിറ്റര്‍
ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികളെ ഇന്ന് തിരികെയെത്തിക്കും; ഗ്യാനേഷ്‌കുമാര്‍
എഡിറ്റര്‍
Wednesday 26th June 2013 9:18am

uttarakhand

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ കുടുങ്ങിയ ശിവഗിരി സന്ന്യാസിമാരടക്കമുളള മലയാളികളെ ഇന്ന് തിരികെയെത്തിക്കാനാവുമെന്ന് ദല്‍ഹിയിലെ കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍.

ഇവരെ ഹെലികോപ്റ്റര്‍ മാര്‍ഗം കൊണ്ടുവരാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് അദേഹം  പറഞ്ഞു.

Ads By Google

അതേസമയം ശിവഗിരി മഠത്തിലെ സന്യാസിമാരായ സ്വാമി ഗുരുപ്രസാദ,് സ്വാമി വിശാലാനന്ദ എന്നിവരെയും പലയിടങ്ങളിലായി കുടുങ്ങിപ്പോയ മറ്റ് തീര്‍ത്ഥാടകരെയും  സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനും മറ്റ് ആശ്വാസ നടപടികള്‍ക്കും നേരിട്ട് ഇടപെട്ട് നടപടികള്‍ സ്വീകരിച്ചതായി ഡോ.ശശിതരൂര്‍ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ നടപടികളുടെ നേതൃത്വം വഹിക്കുന്ന സെക്രട്ടറി ഭാസ്‌കര്‍ ജോഷിയുമായി ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.

ഇനി രണ്ടു സംഘങ്ങളാണ് മടങ്ങിയെത്താനുള്ളത്. ആറുപേരുടെ ഒരുസംഘം ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ ഹരിദ്വാറിലെത്തി. ഇവരെ   കേരള ഹൗസില്‍ എത്തിക്കാനുളള നടപടികള്‍ എടുത്തതായും ഗ്യാനേഷ്‌കുമാര്‍ അറിയിച്ചു.

Advertisement