എഡിറ്റര്‍
എഡിറ്റര്‍
ഉത്തരേന്ത്യയില്‍ കനത്ത പ്രളയം: 60 ലേറെ മരണം
എഡിറ്റര്‍
Tuesday 18th June 2013 2:37pm

flood

ഡറാഡൂണ്‍: ഉത്തരേന്ത്യയില്‍ മൂന്നു ദിവസമായി തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും അറുപതിലേറെ പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 15 പേരും ഹിമാചല്‍ പ്രദേശില്‍ 10 പേരും പ്രളയക്കെടുതിയില്‍ മരിച്ചു.

തീര്‍ഥാടനകേന്ദ്രമായ ബദരിനാഥില്‍ 30,000 തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഉത്തരാഖണ്ഡില്‍ മാത്രം മുപ്പതോളം പേര്‍ മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും മരിച്ചതായി സ്ഥിരീകരിച്ചു.

Ads By Google

ഡറാഡൂണില്‍ മണ്ണിടിച്ചിലില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് എട്ടുപേരെ രക്ഷപ്പെടുത്തി. കനത്തമഴയെ തുടര്‍ന്ന് ചാര്‍ഥാം തീര്‍ഥാടനം ഉത്തരാര്‍ഖണ്ഡ് സര്‍ക്കാര്‍ താല്കാലികമായി നിരോധിച്ചു.

കൈലാസ മാനസരോവര്‍ യാത്രയും പ്രളയക്കെടുതിയെ തുടര്‍ന്ന് യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്കുള്ള ചാര്‍ധാം തീര്‍ഥയാത്രകളും റദ്ദാക്കിയിട്ടുണ്ട്.

ദാദര്‍, വഡാല, കുര്‍ള, അന്ധേരി, ജോഗേശ്വരി, മലാഡ് തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നഗരത്തില്‍ റോഡ് ഗതാഗതവും റയില്‍ ഗതാഗതവും ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല.

മുംബൈയിലും കനത്ത മഴ തുടരുകയാണ്.

Advertisement