ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ എട്ടുപേര്‍ മരിച്ചു. സംസ്ഥാനത്ത് രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 850 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായതിനാല്‍ നിരവധി ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്നും നാളെയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂറുനുള്ളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.