എഡിറ്റര്‍
എഡിറ്റര്‍
ചേമ്പറില്‍ വെച്ച് ജഡ്ജി പെണ്‍കുട്ടിയെ പീഡിപ്പിച്ചു
എഡിറ്റര്‍
Thursday 24th January 2013 12:37am

ഉത്തര്‍പ്രദേശ്: തന്റെ ചേമ്പറില്‍ വെച്ച് 13 കാരിയെ പീഡിപ്പിച്ച ജഡ്ജിയ്‌ക്കെതിരെ കേസ്. യു.പിയിലെ ഗോണ്ട ജില്ലയിലാണ് സംഭവം.

Ads By Google

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കി. ജഡ്ജി പെണ്‍കുട്ടിയെ വിവസ്ത്രയാക്കുകയും അവള്‍ പ്രായപൂര്‍ത്തിയായോ എന്നറിയാന്‍ അവളെ പരിശോധിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേ ദിവസം തന്നെ 21 കാരിയായ മറ്റൊരു യുവതിയും ജഡ്ജിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് മാനക്കേട് കാരണം പോലീസില്‍ പരാതി നല്‍കാന്‍ കഴിഞ്ഞില്ലെന്നും യുവതി പിന്നീട് വെളിപ്പെടുത്തി.

എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ജഡ്ജിയ്‌ക്കെതിരെ കേസെടുക്കണമെങ്കില്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് പോലീസ് പറയുന്നത്. ഇതിന് കാത്തിരിക്കുകയാണെന്ന് ഉടന്‍ തന്നെ നടപടിയുണ്ടാകുമെന്നും പോലീസ് പറയുന്നു.

എന്നാല്‍ ജഡ്ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് കോടതിയുടെ അനുമതി വേണ്ടെന്നാണ് മറ്റൊരു അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജിന്റെ വിലയിരുത്തല്‍.

സംഭവത്തില്‍ ജഡ്ജിക്കെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്ന് ഗോണ്ട കോടതി അഭിഭാഷകര്‍ കോടതി ഉപരോധിച്ചു.

Advertisement