എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി അനുകൂല എക്‌സിറ്റ്‌പോള്‍ ഫലം; യു.പിയില്‍ ദൈനിക് ജാഗരണ്‍ എഡിറ്ററെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Tuesday 14th February 2017 10:17am

dainiik

യു.പി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കുണ്ടായിട്ടും ഉത്തര്‍പ്രദേശ് എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവിട്ട സംഭവത്തില്‍ ജാഗരണ്‍.കോം എഡിറ്റര്‍ ശേഖര്‍ ത്രിപാഠിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. പത്രത്തിന്റെ ഉടമകളുടെ വീടുകളില്‍ പൊലീസ് റെയിഡ് നടത്തുകയും ചെയ്തിട്ടുണ്ട്.

സുക്രിതി ഗുപ്ത (സി.ഇ.ഒ ജാഗരണ്‍ ന്യൂസ് മീഡിയ), വരുണ്‍ ശര്‍മ (ഡെപ്യൂട്ടി എഡിറ്റര്‍ ജാഗരണ്‍ ഇംഗ്ലീഷ് ഓണ്‍ലൈന്‍) പൂജാ സേഥി (ഡിജിറ്റല്‍ ഹെഡ്) എന്നിവരുടെ വീടുകളിലാണ് റെയിഡ് നടത്തിയത്. തിങ്കളാഴ്ച പത്രത്തിന്റെ മാനേജ്‌മെന്റിനും ചീഫ് എഡിറ്റര്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തിരുന്നു.


Related: നിയമവിരുദ്ധമാണ് എന്നറിഞ്ഞിട്ടും ബി.ജെ.പി അനുകൂല എക്‌സിറ്റ് പോള്‍ പുറത്തുവിട്ടത് എന്തിനുവേണ്ടി?


യു.പിയില്‍ വോട്ടെടുപ്പ് ആറു ഘട്ടങ്ങള്‍ കൂടി ബാക്കി നില്‍ക്കെ ബി.ജെ.പി അനുകൂല എക്‌സിറ്റ്‌പോള്‍ ഫലമാണ് ദൈനിക് ജാഗരണ്‍ പുറത്തു വിട്ടിരുന്നത്. ബി.ജെ.പി പക്ഷപാതിത്വമുള്ളതായി നേരത്തെ തന്നെ ആരോപണമുയര്‍ന്ന പത്രമാണ് ദൈനിക ജാഗരണ്‍.

jagaranആദ്യ ഘട്ടത്തില്‍ വോട്ടു ചെയ്ത 5700 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പത്രം എക്‌സിറ്റ്‌പോള്‍ ഫലം പുറത്തു വിട്ടിരുന്നത്. ആദ്യഘട്ടത്തില്‍ ബി.ജെ.പി ഒന്നാമതെത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ പത്രത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും ഫലം നീക്കിയിരുന്നു.

പ്രധാനമന്ത്രിയായതിന് ശേഷം മോദി സംസാരിക്കാനെത്തിയ മാധ്യമഗ്രൂപ്പുകളിലൊന്നാണ് ജാഗരണ്‍.


Also read: പി. പരമേശ്വരനെ കൊലപ്പെടുത്താന്‍ മഅ്ദനി ശ്രമിച്ചെന്ന ടി.ജി മോഹന്‍ദാസിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് ക്രൈംബ്രാഞ്ച്


 

Advertisement